17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. രണ്ടുമണിക്കൂറിനകം മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കാനാകും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ട്രോമ സെന്ററുള്‍പ്പടെ 41 ബെഡുകള്‍ ഋഷികേശിലെ എയിംസില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ആരോഗ്യനില അനുസരിച്ച് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും.
ഇതിനായി മൂന്ന് ഹെലികോപ്റ്ററുകളും 10 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ മാനസികാരോഗ വിദഗ്ധനും സര്‍ജന്‍മാരും ഹൃദ്രോഗവിദഗ്ധരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തയ്യാറാണ്.അതേസമയം ചരിത്രപരമായ രക്ഷാപ്രവര്‍ത്തനമാണ് ഉത്തരകാശിയിലെ തുരങ്കത്തില്‍ നടക്കുന്നതെന്നാണ് ദേശീയ ദുരന്ത നിവാരണ സേന പറയുന്നത്.അതേസമയം 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് ഇന്ന് പതിനേഴാം ദിവസമാണ്. പലതവണ രക്ഷദൗത്യം തടസപ്പെട്ടതോടെയാണ് രക്ഷാദൗത്യം നീണ്ടു പോയത്.