ആ സ്ത്രീയെ വിട്ടുകളഞ്ഞതിലുള്ള പശ്ചാത്താപം തനിക്കുണ്ട് എന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിയ ഓട്ടോ ഡ്രൈവര്‍. കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു.
താനാണ് കുട്ടിയെയും, ഒരു സ്ത്രീയെയും ആശ്രാമം മൈതാനത്ത് എത്തിച്ചത്. എന്നാല്‍ തനിക്ക് കുഞ്ഞിനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കുഞ്ഞ് യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ ക്ഷീണിതയായിരുന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളിലൂടെയാണ് അതായിരുന്നു കുട്ടിയെന്ന് അറിഞ്ഞത്. ആ സ്ത്രീയെ വിട്ടുകളഞ്ഞതിലുള്ള പശ്ചാത്താപം എനിക്കുണ്ട്.
അവരെ യാതൊരു കാരണ വശാലും രക്ഷപെടാന്‍ അനുവദിക്കരുത്, കൊല്ലത്ത് എവിടെയുണ്ടെങ്കിലും പിടിക്കണം. ഈ ഒരു ലക്ഷ്യത്തിലാണ് അപ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദമാക്കിയത് എന്നാണ് ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചത്.
ഇളം മഞ്ഞ നിറമുള്ള ചുരിദാര്‍ ആയിരുന്നു ആ സ്ത്രീ ധരിച്ചിരുന്നത് എന്നും തലയിലൂടെ തട്ടം പോലെ ഷാള്‍ ഇട്ടിരുന്നുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
അതേസമയം കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറില്‍ നിന്നും കിട്ടിയ വിവരങ്ങളും മറ്റും വച്ചും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.