ഹൃത്വിക് റോഷനും സബ ആസാദിനും പിന്നാലെയാണിപ്പോൾ പാപ്പരാസികൾ. ഹൃത്വികിന്റെയും പ്രണയിനി സബ ആസാദുമായുള്ള വിവാഹം ഈ വർഷം നവംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിരവധി ഗോസിപ്പുകൾ ഇവരുമായി ബന്ധപ്പെട്ട് മുന്നെയും വന്നിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ലായെന്നാണ് ചില മീഡിയകൾ സൂചിപ്പിക്കുന്നത്. വിവാഹത്തെ സംബന്ധിച്ച ഗോസിപ്പുകൾ നേരത്തെ പലതവണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും ചർച്ചയായിരുന്നു. ഹൃത്വികും സബയും ജുഹു വെർസോവ ലിങ്ക് റോഡിൽ പണികഴിപ്പിച്ച ആഢംബര വസതിയുടെ ഇന്റീരിയർ ജോലികളുടെ തിരക്കിലാണിപ്പോൾ.അടുത്തിടെ ഫൈറ്ററിന്റെ ഷൂട്ടിങ്ങിനായി ഹൃത്വിക്കിനെ യാത്രാക്കാൻ സബ എയർപോർട്ടിൽ എത്തുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടെയും ക്യൂട്ട് കെമിസ്ട്രിയും ആരാധകർക്ക് ഇഷ്ടമാണ്.
ബോളിവുഡ് കി ന്യൂസ് എന്ന പേരിൽ സ്ഥിരീകരിച്ച ഒരു ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവാഹ വാർത്ത പുറത്തുവന്നിരിക്കുന്നത്.ഈ വാർത്തയുമായി ബന്ധപ്പെട്ട് ഇരുവരും ഇതുവരെ പ്രതികരിക്കാത്തതും ആരാധകർക്ക് കൂടുതൽ സംശയത്തിന് കാരണമായി.ആദ്യം വന്ന വാർത്തകൾ എല്ലാ തന്നെ ഹൃത്വിക് നിരസിച്ചിരുന്നു.ആദ്ദേഹം റിപ്പോർട്ടുകൾക്കെതിരം അന്ന പറഞ്ഞത് ഇങ്ങനെയായിരുന്നു,ഇതിൽ ഒരു സത്യവുമില്ല. ഒരു പബ്ലിക് ഫിഗറെന്ന നിലയിൽ, നിങ്ങൾക്ക് എന്റെ കാര്യത്തിൽ ജിജ്ഞാസയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ തെറ്റായ വിവരങ്ങൾ സൂക്ഷിക്കാത്തതാണ് നല്ലതെന്ന് ഹൃത്വിക് പറഞ്ഞത്.ഏതായാലും പാപ്പരാസികൾ ഇരുവരേയും വിടുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല.ആരാധകരുടെയും ഏറ്റവും വലിയൊരു ആഗ്രഹമാണ് ഇരുവരും ഒന്നിക്കുന്നതെന്നും മീഡിയകൾ ഹൃത്വികിനോട് തന്നെ പറഞ്ഞിട്ടുണ്ട്.
അതെ സമയം കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിലായിരുന്നു ഹൃത്വിക് സബയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. നടിയും നാടക സംവിധായകയും സംഗീതജ്ഞയുമാണ് സബ. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന റോക്കറ്റ് ബോയ്സ് എന്ന സീരീസിലാണ് സബ ആസാദ് അവസാനം അഭിനയിച്ചത്. ഫൈറ്റർ, കൃഷ് 4 എന്നിവയാണ് ലൈനപ്പിലുള്ള ഹൃത്വികിന്റെ പ്രഖ്യാപിച്ച പ്രൊജക്ടുകൾ. നിലവിൽ ഫൈറ്ററിന്റെ തിരക്കുകളിലാണ് താരം. ദീപിക പദുക്കോണാണ് ചിത്രത്തിൽ താരത്തിന്റെ നായികയായെത്തുന്നത്. 2024 ജനുവരി 25 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പറയപെടുന്നത്,എന്നാൽ അതിലൊരു വ്യക്തത ഇതുവരെ വന്നിട്ടില്ല.മറ്റൊന്ന് തമിഴ് ഹിറ്റ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഹൃത്വികിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. തമിഴിലെ വിജയം ഹിന്ദിയിൽ ചിത്രത്തിന് നേടാനായില്ല.