മലയാളികൾ ഏറ്റവും കാത്തിരുന്ന ഒരു കൂട്ട്കെട്ടായിരുന്നു ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും.ഈ കൂട്ട്കെട്ടിന് ശേഷം മലയാളികളുടെ മറ്റൊരു ആഗ്രഹം കൂടി ഇപ്പോൾ നിറവേറാൻ പോകുകയാണ്.പെല്ലിശേരി – മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബയാണ് ഇനി കേരളക്കര ആകാംശയോാടെ കാത്തിരിക്കുന്നത്.മോഹൻലാലിന്റെ അതിഗംഭീരമായ പ്രകടനമായിരിക്കും ചിത്രത്തിലേതെന്നാണ് ആരാധകർ പറയുന്നുണ്ട്.രാജസ്ഥാൻ തന്നെയായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നാണ് പുറത്തു വന്ന വിവരം. ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതൽ പ്രേക്ഷകരും ആരാധകരും ഒരുപോലെ പ്രതീക്ഷയിലാണ്. ചിത്രത്തിൽ നായികയായെത്തുന്നത് ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ്.
ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും മിന്നും താരമാണ് കത നന്ദിനി. പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ എന്ന് ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിരുന്നു. 2020 ലാണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്.തലൈക്കൂത്തൽ എന്ന ചിത്രമാണ് കതയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തമിഴിലെ താരത്തിന്റെ ആദ്യ ചിത്രം കൂടിയാണ്.സ്വപ്ന സാക്ഷാത്കാരമായ അനുഭവമാണ് വാലിബനെന്നാണ് കത നന്ദി പറയുന്നത്. ഒരുപാട് ട്വിസ്റ്റുകളുള്ള ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണ് ചിത്രമെന്നും താരം പറയുന്നു. മലൈകോട്ടൈ വാലിബൻ ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകിയാണ് ഞാൻ. ഒരുപാട് ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും സിനിമയിലുണ്ട്.
അതെ സമയം ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാൽ രാജസ്ഥാനിലെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജയ്സൽമീറിലായിരുന്നു മുൻപ് വാലിബന്റെ ചിത്രീകരണം നടന്നിരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പൊഖ്റാനിലാണ് ഷൂട്ടിങ് നടക്കുന്നത്. ഗുസ്തിക്കാരനായാണ് ചിത്രത്തിൽ മോഹൻലാലെത്തുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മറ്റെന്ന് മോഹൻലാലിനെ ആദ്യമായി കണ്ടതിനേക്കുറിച്ചും താരം പങ്കുവച്ചിരുന്നു. അദ്ദേഹത്തെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരെയും പെട്ടെന്ന് കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ മോഹൻലാൽ സഹായിച്ചുവെന്നും കത കൂട്ടിച്ചേർത്തു.ഏതായാലും പ്രോക്ഷക മനസിനെ പിടിച്ചിരുത്താൻ ഈ സിനിമയ്ക്കും മോഹൻലാലിനും പെല്ലിശേരിക്കും സാധിക്കുമെന്നതിൽ സംശയമില്ല .ആരാധകരെല്ലാം തന്നെ വലിയ കാത്തിരിപ്പിലുമാണ്.