വളരെ കുറച്ച് ഗാനങ്ങളെ ആലപിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. ഈ താരം പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ. തനിക്ക് മോഡേണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നു. എന്നാല്‍ ചില വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ അഭയക്ക് നേരെ വിമര്‍ശനവും വന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളില്‍ തളരുന്ന ആളല്ല അഭയ.
ഇപ്പോള്‍ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണയെ കുറിച്ച് കൂടി അഭയ പറഞ്ഞിരിക്കുകയാണ് .
എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് ഞാന്‍ കാണിക്കുന്നത്. ഇംഗ്ലീഷ് സിംഗേഴ്സിനെയാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. അവരൊക്കെ ഇങ്ങനെയല്ലേ ഡ്രസ് ചെയ്യുന്നത്. ഇവിടത്തെ സിംഗേഴ്സിന് മാത്രം എന്താണ് ഇങ്ങനെ. മുന്‍പ് സാല്‍വാര്‍ ഇടുന്നത് വലിയ പ്രശ്നമായിരുന്നു, ഇപ്പോള്‍ അതൊരു ആഭിജാത്യമായി മാറി.
ജീന്‍സിടുന്നത് ഒരുകാലത്ത് പ്രശ്നമായിരുന്നു. കാലം മാറുന്നുണ്ടല്ലോ, ഏത് വേഷം ധരിച്ചാലും അവര്‍ക്കത് കംഫര്‍ട്ടാണോ എന്ന കാര്യമാണ് നോക്കേണ്ടതെന്ന് അഭയ പറയുന്നു. വിശേഷ അവസരങ്ങളിലും പരിപാടികളിലുമെല്ലാം വേറിട്ട ലുക്കുമായാണ് അഭയ എത്താറുള്ളത്. ഫാഷനും മോഡലിംഗുമെല്ലാം തനിക്ക് താല്പര്യമുള്ള കാര്യങ്ങളാണെന്നും ഗായിക വ്യക്തമാക്കി.