നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

Estimated read time 0 min read

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി നാളെ പുലർച്ചെ 4 മണിക്ക് ക്ഷേത്ര നട തുറക്കും. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.

നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നാളെ ഉണ്ടാകും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും

You May Also Like

More From Author