നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പോസ്റ്റിൽ കുറിച്ചത്. കുഞ്ചാക്കൊ ബോബൻ, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ഐശ്വര്യ ലക്ഷ്മി, രമ്യ നമ്പീശൻ, അന്ന ബെൻ, സയനോര ഫിലിപ്പ്, മൃദുല മുരളി, പാർവ്വതി തിരുവോത്ത്, സ്മൃതി കിരൺ, സുപ്രിയ മേനോൻ, ഫെമിന ജോർജ്ജ്, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ നിരവധി താരങ്ങളാണ് നടിയ്ക്ക് പിന്തുണയുമായി എത്തിയത്.
ഇരയിൽ നിന്നും അതിജീവനത്തിലേക്കുള്ള അഞ്ച് വർഷത്തെ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടുവെന്നാണ് നടി പറയുന്നത്. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.