തെന്നിന്ത്യന്‍ സിനിമയിലെ സൂപെര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാജലും ഭര്‍ത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജല്‍ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കാജലിന്റെ വിവാഹം. ലോക് ഡൗണ്‍ കാലത്തായതിനാല്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗര്‍ഭിണി ആയെന്ന് സ്ഥിരീകരിച്ചതോടെ താന്‍ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ഭാഗങ്ങള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാന്‍ കാജല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.