പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍: എളുപ്പത്തില്‍ വിണ്ടുകീറല്‍ പരിഹരിക്കാം

Estimated read time 0 min read

നല്ല തിളക്കവും മൃദുത്വവും ഉള്ള പാദമാണ് എല്ലാവരുടെയും ആഗ്രഹം. പാദസംരക്ഷണം എപ്പോഴും നല്ലതുപോലെ ചെയ്യണം . കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നുണ്ട്.

കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് കാല്‍വിണ്ടു കീറുന്നതും മറ്റും പ്രശ്‌നത്തിലാവുന്നുണ്ട്. പലരിലും അതി കഠിനമായ വേദന പോലും ഇത് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിലത്തിന്റെ കാഠിന്യം കൊണ്ടും ഇത്തരത്തില്‍ ഉപ്പൂറ്റി വിണ്ട് കീറാം. പല വിധത്തിലുള്ള ഗ്രാനൈറ്റ്, ടൈല്‍സ്, മാര്‍ബിള്‍ തുടങ്ങിയവയെല്ലാം നമ്മള്‍ വീടുകളില്‍ ഉപയോഗിക്കാറുണ്ട്. ഇത് പരുക്കന്‍ നിലം ആണെങ്കില്‍ അതുണ്ടാക്കുന്ന കാഠിന്യം പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് കാലില്‍ വേദന ഉണ്ടാകുന്നതിനും മറ്റും കാരണമാകും.

ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെല്ലാം നമുക്ക് വീട്ടില്‍ തന്നെ ചെയ്യേണ്ടവ യാണ്.  സ്‌ക്രബ്ബിംഗ് ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബിംഗ്. സ്‌ക്രബ്ബ് ചെയ്യുന്നതിനായി അല്‍പം സോപ്പുവെള്ളവും അതില്‍ അല്‍പം ഇളം ചൂടുവെള്ളവും മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മുക്കി വെക്കുക. അല്‍പസമയത്തിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും പാദത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് നല്ലതു പോലെ പെട്രോളിയം ജെല്ലി തേച്ച് പിടിപ്പിക്കാം. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പാദം വിണ്ടു കീറുന്നത് ഇല്ലാതാവും. പെട്രേളിയം ജെല്ലിയില്‍ അല്‍പം നാരങ്ങ കൂടി മിക്‌സ് ചെയ്യാം. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഴിനഖത്തിന് പരിഹാരം കാണുന്നതിനും വളരെ മികച്ചതാണ്.

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ പാദങ്ങളില്‍ മസ്സാജ് ചെയ്യുന്നത് സ്ഥിരമാക്കുന്ന ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വളരെ പെട്ടെന്ന് തന്നെ ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

You May Also Like

More From Author