വിശാലിൻ്റെ “ആക്ഷൻ നവംബർ മധ്യത്തിൽ പ്രദർശനത്തിന്

Estimated read time 1 min read

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം “ആക്ഷൻ ” പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ  ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷൻ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ “ആക്ഷൻ” എന്ന് പേര്  നൽകിയതെന്നും  അണിയറക്കാർ വെളിപ്പെടുത്തി.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും ട്രെയിലറിനും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത് .കഴിഞ്ഞ ദീപാവലി ദിവസം പുറത്തിറക്കിയ ട്രൈലർ ദിവസങ്ങൾ കൊണ്ട്  കാണികളുടെ പ്രശംസ നേടി ട്രെൻഡിങ്ങായി മൂന്ന് മില്യൺ കാണികളെ താണ്ടി വൈറലായി മുന്നേറുകയാണ് . അതുകൊണ്ടു തന്നെ ആക്ഷനെ കുറിച്ച് ആരാധകരിൽ പ്രതീക്ഷയും വർദ്ധിച്ചിരിക്കയാണ് . കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ദശ കോടികളുടെ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബ്രമാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ , കേപ്പഡോഷ്യ , ബാകൂ ,ഇസ്താൻബുൾ ,തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ ,ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ , ഋഷികേശ് , ഡെറാഡൂൺ, ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിൻ്റെ   നായികമാർ. ചിത്രത്തിലെ റൊമാൻറിക്കായ ഗാന – നൃത്ത രംഗങ്ങൾ വിദേശത്ത് ഇതു വരെ സിനിമയിൽ കണ്ടിട്ടില്ലാത്ത മനോഹരമായ ലൊക്കേഷനുകളിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. നൃത്ത സംവിധാനം – ബൃന്ദ, ദിനേശ് മാസ്റ്റർ, ഛായാഗ്രഹണം – ടെഡി,ബദ്രിസംഗീത സംവിധാനം – ഹിപ് ഹോപ് തമിഴാ. ട്രൈഡണ്ട് ആർട്ട്സിന്റെ  ബാനറിൽ ആർ.രവീന്ദ്രൻ  നിർമ്മിച്ച “ആക്ഷൻ ” നവംബർ  മധ്യത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യും .

സി .കെ .അജയ് കുമാർ 

You May Also Like

More From Author