റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും

പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായവോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനം ബോളിവുഡ് താരങ്ങളുടേയും ഇഷ്ട വാഹനമാണ്. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങളുടേത് റേഞ്ച് റോവറാണ്.

വോഗ്, വോഗ് എസ്.ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്.യു.വി വില്‍പ്പനയിലുണ്ട്. 3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്.ഡി.വി- 8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 244 ബി.എച്ച്‌.പി കരുത്തും 2,000 ആര്‍.പി.എമ്മില്‍ 600 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.