ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

ഒറ്റനോട്ടത്തില്‍ വ്യക്തമായ സന്ദേശം നല്കുന്ന ലളിതവും എന്നാല്‍ ശക്തവുമായ ഭാരതത്തിന്റെ പ്രതീകം, ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോ. ത്യാഗത്തിന്റെ, നീതിയുടെ, ദേശീയതയുടെ കുങ്കുമ വര്‍ണം… ഓപ്പറേഷന്‍ സിന്ദൂറിന് ഇതിലേറെ യോജിച്ച ലോഗോ അസാധ്യം. ദൗത്യത്തെക്കുറിച്ച് ഓരോ ദിവസവും
പുതിയ വാര്‍ത്തകള്‍. ഇപ്പോഴിതാ ഭാരതീയര്‍ ഹൃദയത്തിലേറ്റിയ ആ മുദ്രയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പരിചയപ്പെടുത്തുന്നു…

പരസ്യ കമ്പനികളോ പിആര്‍ പണിയോ ഒന്നുമല്ല, രണ്ട് സൈനികരാണ് ലോഗോ രൂപകല്‍പന ചെയ്തത്, ലഫ്. ഹര്‍ഷ് ഗുപ്തയും ഹവില്‍ദാര്‍ സുര്‍വിന്ദര്‍ സിങ്ങും. സൈന്യത്തിന്റെ ‘ബാച്ചീറ്റ്’ മാസികയിലാണ് ഇതു പരാമര്‍ശിച്ചിരിക്കുന്നത്. സൈനികരുടെ ചിത്രങ്ങളും മാസികയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനു തൊട്ടു പിന്നാലെ മേയ് ഏഴിനു പുലര്‍ച്ചെ 1.51നാണ് ലോഗോ ആദ്യമായി എക്‌സില്‍ വന്നത്. നീതി നടപ്പാക്കി, ജയ്ഹിന്ദ് എന്ന കുറിപ്പും ഒപ്പം ചേര്‍ത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നടപടികളെക്കുറിച്ചും മാസികയില്‍ വിശദീകരിക്കുന്നുണ്ട്.