ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി; ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ റിലീസ് ഡേറ്റ് എത്തി

Estimated read time 0 min read

യുവ താരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടച്ചോനേ ഇങ്ങള് കാത്തോളീയുടെ റിലീസ് ഡേറ്റ് എത്തി. ഈ വരുന്ന നവംബർ 24 നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇഷ്ഖ് എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ ആൻ ശീതൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത് ബാലയാണ്.

ഇടത് പക്ഷ നേതാവായ സഖാവ് ദിനേശനെന്ന കഥാപാത്രമായാണ് ശ്രീനാഥ് ഭാസി ഇതിൽ അഭിനയിച്ചിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രദീപ് കുമാർ കാവുംതറയാണ്. ഈ ചിത്രത്തിൻറെ പോസ്റ്ററുകൾ, ഇതിന്റെ രസകരമായ ടീസറുകൾ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

You May Also Like

More From Author