സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തേ മൂന്നു വിവാഹം കഴിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് വിവാഹ ചടങ്ങുകൾ നടന്നതും സംഘർഷത്തിൽ കലാശിച്ചതുമെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
സംഭവം ഇങ്ങനെ: വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചു. പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്നു പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വധുവിന്റെ ആളുകൾ രോഷാകുലരായി. വരനെയും കൂട്ടരെയും സംഘം ചേർന്നു മർദിക്കുകയായിരുന്നു .
Super.. കെട്ടി ഇട്ട് അടിക്കണം.. ഇനി മേലാൽ ചോദിക്കരുത് ❤♥️
കല്യാണം നടന്നിലേലും വേണ്ടില്ല… ആ നാറിയ കുടുംബത്തിലോട്ട് പെണ്ണിനെ പറഞ്ഞു വിട്ടില്ലല്ലോ വല്ല്യ കാര്യം…
ഇപ്പഴും ചിലയിടങ്ങളിലൊക്കെ streedhanam ഉണ്ടന്നൊക്കെ അറിയുമ്പോൾ 🙄 ഭയങ്കര കുറച്ചിൽ 😏