മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ആഗോള ഗ്രോസ് കളക്ഷൻ 25 കോടി പിന്നിട്ടു

Estimated read time 0 min read

സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് കാഴ്ചവെച്ചിരിക്കുകയാണ് ജയറാം. കഴിഞ്ഞ വ്യാഴാഴ്ച ആഗോള റിലീസായി എത്തിയ ഈ ചിത്രം ആദ്യ 5 ദിവസം പിന്നിടുന്നതോടെ, ആഗോള ഗ്രോസ് കളക്ഷൻ 25 കോടി പിന്നിട്ടു. ആദ്യ 5 ദിവസത്തെ ഈ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 25 കോടിയോളം എത്തിയെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആദ്യ 4 ദിനം കൊണ്ട് 11.30 കോടി നേടിയ ഈ ചിത്രം അഞ്ചാം ദിനം കഴിയുമ്പോൾ കേരളാ ഗ്രോസ് ആയി 13 കോടിയോളം നേടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ജയറാം എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മലയാളം ഹിറ്റാണ് അബ്രഹാം ഓസ്‌ലർ.

ഡോക്ടർ രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് മെഡിക്കൽ ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ മുകുന്ദനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അലക്സാണ്ടർ എന്നൊരു സുപ്രധാന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്.

You May Also Like

More From Author