‘വാർമിന്നൽ ചിരാതായ് മിന്നി’: വിനീത് ശ്രീനിവാസൻ ആലപിച്ച രാസ്തയിലെ മനോഹര ഗാനം ഇതാ

Estimated read time 1 min read

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം രാസ്തയിലെ വിനീത് ശ്രീനിവാസനും മൃദുലാ വാരിയരും ആലപിച്ച “വാർമിന്നൽ” എന്ന മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. അവിൻ മോഹൻ സിത്താര സംഗീത സംവിധാനം നിർവഹിച്ച ചിത്രം 2024 ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അലു എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

രാസ്ത കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത് ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം പാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്. എഡിറ്റിങ് ; അഫ്തർ അൻവർ. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ,നിശ്ചല ഛായാഗ്രഹണം: പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബിൻ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ : ഖാസിം മുഹമ്മദ് അൽ സുലൈമി,ഹോച്ചിമിൻ കെ.സി വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ,ഫൈനൽ മിക്‌സിംഗ് : ജിജു ടി ബ്ര്യൂസ്, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, ഡിസൈൻ : കോളിൻസ് ലിയോഫിൽ.

 

You May Also Like

More From Author