സംവിധായകൻ സുകുമാരൻ നടൻ മോഹൻലാലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരത്തിന്റെ ആരോഗ്യ കാര്യത്തിൽ ഏറെ ആശങ്ക ഉള്ള ആളാണ് മോഹൻലാലിൻറെ അമ്മയെന്ന് അദ്ദേഹം പറയുന്നുണ്ട്.രാത്രി വൈകി മകനെക്കൊണ്ട് അഭിനയിപ്പിക്കരുത് എന്നാണ് ആ അമ്മ തന്നോട് പറഞ്ഞിരുന്നതെന്നും സുകുമാരൻ പറഞ്ഞു. എന്നാൽ സമയം ഒന്നും നോക്കാതെ അഭിനയത്തിനായി ഉഴിഞ്ഞുവച്ചതാണ് മോഹൻലാലിൻറെ ജീവിതമെന്നും ഓരോ കഥാപാത്രങ്ങൾ ലാലിനെ ഏൽപ്പിക്കുമ്പോളും തനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം കൂടുകയായിരുന്നുവെന്നും താരം പറയുന്നു.ലാൽ രണ്ടുമണിവരെയൊക്കെ ഷൂട്ട് ചെയ്യുന്ന ആളാണ്. ഇപ്പോൾ തന്നെ നമുക്ക് അങ്ങ് ചെയ്തുതീർക്കാം എന്ന നിലപാടാണ് ലാലിന്. മുറ്റത്ത് വിരിച്ചിരിക്കുന്ന ഓലയിൽ കിടന്നുറങ്ങുന്ന വ്യക്തി ആയിരുന്നു ലാൽ, ഒരു പരാതിയോ പരിഭവമോ ഒന്നും ഇല്ലാത്ത ആളാണ്. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയാത്ത പല സീനുകളും നിഷ്പ്രയാസം ആണ് ലാൽ ചെയ്യുന്നത്.
തഞ്ചാവൂരിൽ വച്ച് സിനിമചെയ്യണം എന്ന ആഗ്രഹം പറയുമ്പോൾ ലാലേട്ടൻ പറഞ്ഞ ഒരു കഥയെക്കുറിച്ചും സുകുമാരൻ പങ്കുവച്ചു. “ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കഴിഞ്ഞ ജന്മം തഞ്ചാവൂരിൽ ആണ് ജനിച്ചതെന്ന് ജ്യോത്സ്യൻ പറഞ്ഞു”, എന്ന്. എന്നാൽ ഞാനത് ആദ്യം തമാശ ആയിട്ടാണ് എടുക്കുന്നത്. എന്നാൽ നമ്മുടെ ഷൂട്ടിങ് കഴിഞ്ഞു ലൊക്കേഷൻ മാറി തിരുവനന്തപുരം എത്തിയപ്പോളാണ് ലാലിൻറെ വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഷൂട്ടിങ്ങിനു വന്ന ആളാണ് ലാൽ. ഒരു കാവടിയാട്ടം സീൻ ആയിരുന്നു. മമ്മൂട്ടി ഒക്കെ വന്നിരുന്നു ആ സീൻ കാണാൻ. ലാലിൻറെ പ്രത്യേകത ഇതുതന്നെയാണ്, ഏത് സന്ദർഭത്തിലും അഭിയിക്കാൻ റെഡിയാണ്.
പാദമുദ്രയുടെ സമയത്ത് തനിക്ക് സന്യസിക്കാൻ പോകാൻ ആഗ്രഹമുണ്ടെന്ന് ലാലേട്ടൻ പറഞ്ഞതായും സുകുമാരൻ തുറന്നുപറയുന്നു.
ഞാൻ ഭാവിയിൽ ഒരു സന്യാസി ആകും എന്നാണ് ലാൽ എന്നോട് പറയുന്നത്. ആളുടെ മകൻ ഇപ്പോൾ സന്യാസിയെ പോലെ ആയെന്നും സുകുമാരൻ പറയുന്നുണ്ട്.