സോഷ്യൽ മീഡിയ വഴി ശ്രീലക്ഷ്മിയെ മലയാളാകൾക്ക് സുപരിചിതമാണ്.ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കിട്ട് ഈ സുന്ദരിക്കുട്ടി ആരെന്ന് ആർജിവി സോഷ്യൽ മീഡിയയിൽ തിരക്കിയതിന് പിന്നാലെയാണ് കൂടുതൽ പേര് അറിഞ്ഞത്.ഇപ്പോഴിതാ ആർജിവിയോട് താൻ നൽകിയ മറുപടിയെ കുറിച്ചും ഫോട്ടോ വൈറലായതിന് ശേഷം നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് ശ്രീലക്ഷ്മി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരിക്കുന്നത്.’എനിക്ക് അദ്ദേഹം വാട്സ് ആപ്പിൽ മെസേജ് അയക്കുകയായിരുന്നു. എനിക്ക് ഇത് ആരാണെന്ന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് ഞാൻ സെർച്ച് ചെയ്തപ്പോഴാണ് അദ്ദേഹം ഡയറക്ടർ ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. ഫോണിൽ സംസാരിച്ചപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്റെ വർക്ക് നല്ലതാണെന്ന് അദ്ദേഹം ഇടക്ക് മെസേജ് ഇടാറുണ്ട്.
ഞാൻ ഷൂട്ട് ചെയ്തത് എന്റെ സന്തോഷത്തിനും അതിനോടുള്ള ഇഷ്ടം കൊണ്ടുമൊക്കെയാണ്. ഇത്രയും വലിയ ഡയറക്ടർ അതിനോടൊക്കെ പ്രതികരിച്ചുവെന്നത് എനിക്ക് ലോട്ടറി അടിച്ചത് പോലെയാണ്. രാം ഗോപാൽ വർമ്മ ചെയ്ത വർക്കൊക്കെ ഞാൻ കണ്ടിരുന്നു. അദ്ദേഹം എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വർക്കുകളിലെ പോസിറ്റീവ് വശം മാത്രമേ ഞാൻ നോക്കുന്നൂള്ളൂ. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് 22 വയസ് മാത്രമേ ഉള്ളൂവെന്നും വളരെ റൂറൽ ആയൊരു സ്ഥലത്ത് നിന്ന് വരുന്ന ആളുമാണെന്നാണ്. എനിക്ക് ഈ ഷൂട്ട് ചെയ്തപ്പോൾ തന്നെ വളരെ മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിൽ നിന്നായാലും ബന്ധുക്കളിൽ നിന്നായാലുമൊക്കെ നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ട്. ഞാൻ കംഫർട്ടബിൾ ആയ റോളുകളെ ചെയ്യുകയുള്ളൂ, ഗ്ലാമറസ് ആയിട്ടുളള റോളുകളൊന്നും ചെയ്യില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റ്സ് ഒകെ എന്നായിരുന്നു മറുപടി.
കമന്റ്സിൽ മോശമായി വന്ന് സംസാരിച്ച് പേഴ്സണൽ ചാറ്റിൽ ഫ്ലേട്ട് ചെയ്യുന്നവരും ധാരാളമുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമാണ് കമന്റുകളിൽ കാണുന്നത്. എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റാണ്. ഞാൻ റീൽസ് ചെയ്യുമ്പോഴും മെയ്ക്ക് അപ്പ് ചെയ്യാതെയാണ്. നമ്മുടെ ശരീരത്തിൽ കോൺഫിഡൻഡ് ആയിരിക്കുക. സ്ത്രീകളാണ് കൂടുതൽ മോശം പറയുന്നത്. വായിക്കാൻ പോലും കൊള്ളാത്ത കമന്റുകളാണ് വരുന്നത്. ഞാൻ ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ചിലർ വന്ന് പറഞ്ഞത് ശ്രീലക്ഷ്മി ഇത്തരത്തിലൊരു കുട്ടിയാണെന്ന് അറിഞ്ഞില്ലെന്നാണ്. എന്റെ അച്ഛനോട് വന്ന് പറഞ്ഞത് എന്റെ അച്ഛന്റെ കൂട്ടുകാരാണ്. അവരോടൊന്നും എനിക്ക് മറുപടിയില്ല. അതിന്റെ ആവശ്യവുമില്ല. അവരെയൊന്നും നമ്മുക്ക് തിരുത്താൻ പറ്റില്ല എന്നും പറയുന്നുണ്ട്.