കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം! തമിഴകത്തെ സൂപ്പർ താരത്തെ കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ. വൈറൽ വീഡിയോ!

Estimated read time 0 min read

തമിഴകത്തെ സൂപ്പർതാരം ചിയ്യാൻ വിക്രം കേരളത്തിൽ എത്തിയിരിക്കുകയാണ്. തൻറെ ബിഗ് ബജറ്റ് ചിത്രമായ കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അദ്ദേഹം കൊച്ചിയിൽ എത്തിയത്. ജോയിൻറ് സെൻറർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ നടക്കുന്ന പ്രമോഷൻ ചടങ്ങിൽ ആണ് താരം പങ്കെടുക്കുന്നത്.

വിമാനത്താവളത്തിൽ താരത്തെ വരവേൽക്കാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. തെന്നിന്ത്യൻ സിനിമ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. വിക്രത്തിന്റെ നിരവധി വ്യത്യസ്തമാർന്ന ഗെറ്റപ്പുകൾ ചിത്രത്തിൽ ഉണ്ട്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്.

എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പട്ടാൻ ചിത്രത്തിൽ വില്ലനായി എത്തുകയാണ്. ആദ്യമായിട്ടാണ് താരം ഒരു സിനിമയിൽ അഭിനയിക്കുന്നത്. റോഷൻ മാത്യു, മിയ ജോർജ്, കനിഹ, മാമുക്കോയ, പത്മപ്രിയ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

You May Also Like

More From Author