സീരിയൽ താരം റാഫി വിവാഹിതനായി; വധു മഹീന

Estimated read time 1 min read

ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധനേടിയ നടന്‍ റാഫി serial-actor-rafi വിവാഹിതനായി. മഹീനയാണ് വധു. കൊല്ലം എഎംജെഎം ഹാളില്‍ വെച്ചായിരുന്നു വിവാഹസല്‍ക്കാരം നടന്നത്.

കഴിഞ്ഞ ജൂലൈ നാലിന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ സജീവമായതിനാൾ താരങ്ങൾ തന്നെ സേവ് ദ ഡേറ്റ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചക്കപ്പഴം സീരിയലിലെ ‌താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അശ്വതി ശ്രീകാന്ത് മക്കളായ കമലയ്ക്കും പത്മയ്ക്കും ഒപ്പമാണ് വിവാഹത്തിനെത്തിയത്. കൂടാതെ അമൽ രാജ്ദേവ്, സബീറ്റ, അർജുൻ സോമശേഖർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തി.

കരിനീല നിറത്തിലുള്ള കോട്ടും സൂട്ടും അണിഞ്ഞ് സുന്ദരനായിട്ടാണ് റാഫി വിവാഹ വേദിയിലേക്ക് എത്തിയത്. കടുംപച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു വധു മഹീനയുടെ വേഷം. ‌താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മഹീനയുടെ വീട്ടിൽ വെച്ച് മെഹന്ദി ചടങ്ങുകൾ നടന്നിരുന്നു. അതിൻ്റെ ചിത്രങ്ങളും മഹീന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചുമന്ന ലഹങ്ക അണിഞ്ഞാണ് മെഹന്തി വേദിയിൽ താരം തിളങ്ങിയത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് റാഫിയും മഹീനയും പ്രണയത്തിലായത്.

You May Also Like

More From Author