തെന്നിന്ത്യൻ സെൻസേഷൻ മാളവിക മോഹനൻ തൻറെ തിരക്കുകൾ എല്ലാം ഒഴിവാക്കി അവധിക്കാലം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിൻറെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കുന്നു.
പട്ടം പോലെ എന്ന സിനിമയിൽ ദുൽഖറിന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിച്ച മാളവിക നിർണ്ണായകം, ദി ഗ്രേറ്റ് ഫാദർ എന്നീ മലയാളം ചിത്രങ്ങളിലും മാസ്റ്റർ ഉൾപ്പടെയുള്ള ഏതാനും തമിഴ് ചിത്രങ്ങളിലും ഒപ്പം ബോളിവുഡിലും ഒരു കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2022 ൽ തമിഴിലും ഹിന്ദിയിലുമായി താരത്തിന്റെ പുതിയ ചിത്രങ്ങൾ വരുന്നുണ്ട്.