‘വോയ്സ് ഓഫ് സത്യനാഥൻ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Estimated read time 1 min read

ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മെഗാ സ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റർ പങ്കു വെച്ചത്. ദിലീപും ജോജു ജോർജും വളരെ സന്തോഷത്തിൽ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.

തീർത്തും ഈ കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ ലോപ്പസ്, സിദ്ദിക്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ,എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

You May Also Like

More From Author