ഇന്ന് പ്രിയകവി എ. അയ്യപ്പന്റെ ചരമവാർഷിക ദിനം

Estimated read time 1 min read

മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ . സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പന് കഴിഞ്ഞു.1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ആണ് അദ്ദേഹം  ജനിച്ചത്.  എ അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു.വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം അഹർനായിരുന്നു. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേയാണ് ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.

You May Also Like

More From Author