നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നായികയാകാനൊരുങ്ങി കാജോള്‍. ദ ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒരാള്‍ക്ക് നേരിടാന്‍ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമാണ് കാജോളിന്റേത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച സിനിമയാണിതെന്നാണ് രേവതിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാജോള്‍ കുറിച്ചത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെട്ട സിനിമയാണിതെന്ന് രേവതി അറിയിച്ചു.
2002ല്‍ പുറത്തിറങ്ങിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചര്‍ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കാജോളുമൊത്തുള്ള പുതിയ സിനിമ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്.
So happy to announce my next film with the super awesome Revathi directing me.. called 'The Last Hurrah'. A heartwarming story that made me instantly say YES!
Can I hear a “Yipppeee” please?#AshaRevathy @isinghsuraj @Shra2309 @priyankvjain @arorasammeer pic.twitter.com/SBc41Ut9A9— Kajol (@itsKajolD) October 7, 2021