ഭാര്യയെ കൊന്ന് കത്തിച്ച്‌ സ്യൂട്ട്‌കേസിലാക്കി, ഡെല്‍റ്റ പ്ലസ് വകഭേദം വന്ന് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഒടുവില്‍ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്

Estimated read time 0 min read

ഹൈദരാബാദ്: കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസ് കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത അഴിച്ചു പോലീസ്. ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയുടെ മൃതദേഹമാണ് സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയത്. എസ്‌വിആര്‍ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് നിന്ന് അഞ്ചുദിവസം മുന്‍പാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭുവനേശ്വരി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം, ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ശ്രീകാന്ത് കുടുംബാംഗങ്ങളോട് നുണ പറഞ്ഞതായി പൊലീസ് പറയുന്നു.

കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചാണ് ഭാര്യ മരിച്ചതെന്നായിരുന്നു ശ്രീകാന്തിന്റെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം ദഹിപ്പിച്ചതായും ശ്രീകാന്ത് പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ശ്രീകാന്ത് മദ്യത്തിന് അടിമയായി മാറിയെന്നും. മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നും. കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ, ഭാര്യയെ ശ്രീകാന്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.കൊലയ്ക്ക് ശേഷം ഒരു ടാക്സി വിളിച്ച ഇയാള്‍ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെ ശ്രീകാന്തിനൊപ്പമുണ്ടായിരുന്ന ടാക്സി ഡ്രൈവറെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് .പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

You May Also Like

More From Author