നീല സാരിയിലുള്ള നടി എസ്തർ അനിലിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ദൃശ്യം 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. നീല നിറത്തിലുള്ള പ്ലെയ്ന്‍ സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് എസ്തര് പെയർ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് ജോ അടൂരാണ് മേക്കപ് ചെയ്തത്. ദേവരാഗ് കോസ്റ്റ്യൂംസിനു വേണ്ടി അരുൺ ദേവ് ആണ് സാരി ഒരുക്കിയത്. സുഭാഷ് മഹേശ്വർ ചിത്രങ്ങൾ പകർത്തി.