‘അങ്കമാലി ഡയറീസ്’ ഫെയിം നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന് ഒരുക്കിയിരുന്നു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു ബിന്നി റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. ചിത്രത്തിലെ നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിച്ചത്. ‘അങ്കമാലി ഡയറീസ്’ന് പുറമെ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘ജനമൈത്രി’ എന്നീ ചിത്രങ്ങളിലും ബിന്നി റിങ്കി ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.
അങ്കമാലി ഡയറീസ് ഫെയിം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി

Estimated read time
1 min read