മലയാളി പ്രേക്ഷകരുടെ പ്രിയ താരം ശോഭനയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറേ പഴയ വസ്ത്രങ്ങള്‍ക്ക് മുന്നില്‍ ആശങ്കയോടെ ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് സ്റ്റോറിയായി ശോഭന പങ്കുവെച്ചിരിക്കുന്നത്.
‘ഈ വസ്ത്രങ്ങള്‍ ഇനി എന്നു പാകമാകും, എന്ന് ഇവ ഉടുക്കാനാകും’ എന്ന രസകരമായ ക്യാപ്ഷനാണ് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് കമന്റ് നല്‍കിയും ശോഭന രംഗത്തെത്തിയിരുന്നു. കൂള്‍ ലാല്‍ സാര്‍ എന്ന കമന്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നൃത്തവും സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും മാത്രം പങ്കുവെയ്ക്കാറുള്ള താരം സുഹൃത്തുക്കളായോ സഹപ്രവര്‍ത്തകരുമായോ സംവദിക്കുന്നത് കാണാത്ത ആരാധകര്‍ക്ക് കമന്റ് അത്ഭുതമായിരുന്നു. 2014 വരെ സിനിമയില്‍ സജീവമായിരുന്ന ശോഭന അഭിനയം വിട്ട് നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അനൂപ് സത്യന് ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. പദ്മശ്രീ പുരസ്കാരം, മൂന്നു തവണ ദേശീയ പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.