കൊച്ചി: വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ഐറ ഡയമണ്ട്‌സിന്റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐറ ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ മനോജ്, സിനിമാ- സീരിയല്‍ താരങ്ങളായ മറീന മൈക്കിള്‍, സാധിക വേണുഗോപാല്‍, മേഘ മാത്യു, ദില്‍ഷാന, ഹര്‍ഷിത, പിഷാരടി, അല്‍ഫിയ എന്നിവര്‍ പങ്കെടുത്തു.
ഫാഷന്‍ ആഭരണ നിര്‍മാണ രംഗത്ത് ലാബ് നിര്‍മിത വജ്രങ്ങള്‍ക്കുള്ള സാധ്യത ഭാവിയില്‍ ഏറെയാണെന്നും അവയ്ക്ക് പ്രകൃതിദത്ത വജ്രങ്ങളേക്കാള്‍ മികച്ച തിളക്കവും ഈടും നല്‍കാനാവുമെന്നും മാനേജിംഗ് ഡയറക്ടര്‍ കെ മനോജ് പറഞ്ഞു. രാജ്യത്തെ പ്രശസ്ത ജ്വല്ലറികളും ഡിസൈനര്‍മാരും നിലവില്‍ അവരുടെ ആഭരണ നിര്‍മാണത്തിനായി ലാബ് നിര്‍മിത വജ്രങ്ങളാണ് ഉപയോഗിക്കുന്നത്. നെക്ലേസ്, കമ്മലുകള്‍, വിവാഹമോതിരം തുടങ്ങി എല്ലാവിധ ആഭരണങ്ങളും വിദഗ്ധരായ ഡിസൈനര്‍മാരുടേയും പരിചയ സമ്പന്നരായ തൊഴിലാളികളുടേയും സഹായത്തോടെ 15 ദിവസത്തിനുള്ളില്‍ രൂപകല്‍പ്പന ചെയ്‌തെടുക്കാന്‍ പുതിയ ഷോറൂില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍- കടവന്ത്ര റോഡില്‍ നിലനില്‍ക്കുന്ന ഐറ ഡയമണ്ട്‌സ് ബോട്ടിക് ഷോറൂമിന് സാമ്പത്തിക പിന്തുണ നല്‍കുന്നത് കേരളത്തിലുടനീളമുള്ള പതിനായിരത്തിലധികം ഇടപാടുകാരുടെ വിശ്വസ്തത നേടിയെടുത്ത സതേണ്‍ മള്‍ട്ടി- സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്റ് മള്‍ട്ടി- പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡാണ്.




