അക്ഷയ തൃതീയയ്ക്ക് ആകർഷകമായ  ഓഫറുകളുമായി കല്യാൺ ജൂവലേഴ്‌സ്

Estimated read time 1 min read

കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും വിശ്വാസ്യതയേറി​യ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്.

സ്വർണം വാങ്ങുന്നതിന് ഏറ്റവും ഉചിതമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. അതിനാൽ അക്ഷയ തൃതീയ ദിവസം രാവിലെ 8 മണിക്ക് തന്നെ കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിക്കും. അന്നേ ദിവസം ഉപയോക്താക്കളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അക്ഷയ തൃതീയ സ്‌പെഷ്യൽ കൗണ്ടറുകളും എക്‌സ്പ്രസ് കൗണ്ടറുകളും ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങൾ മെയിന്റനൻസ് നടത്തുന്നതിനും സാധിക്കും.

ഇന്ത്യയിൽ എങ്ങുനിന്നുമുള്ള വിവാഹ ആഭരണങ്ങളുടെ ശേഖരമായ മുഹൂർത്ത്, കല്യാണിന്റെ ജനപ്രിയ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടാതെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങൾ അടങ്ങിയ രംഗ് എന്നിവയും ഷോറൂമുകളിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് www.kalyanjewellers.net .

You May Also Like

More From Author