കോഴിക്കോട് പുതിയ ഷോറും തുറന്ന് റീഗല്‍ ജ്വല്ലേഴ്സ്

കോഴിക്കോട് പുതിയ ഷോറും തുറന്ന് റീഗല്‍ ജ്വല്ലേഴ്സ്

കോഴിക്കോട്: ആഭരണ നിർമാണ വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയിലര്‍ ആൻഡ് മാനുഫാക്ചററായ റീഗല്‍ ജ്വല്ലേഴ്സ് ഇന്നു മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍, ബേബി ഭദ്ര., മാസ്റ്റര്‍ ബദ്രിനാഥ്, ബേബി അനൈഷ, മാസ്റ്റര്‍ അവിയാന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ വിപിന്‍ദാസ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റീഗല്‍ ജ്വല്ലേഴ്‌സ് ഉദ്ഘാടനം ഇന്ന്

വിദഗ്ധ പരിശീലനം ലഭിച്ച സ്വർണാഭരണ നിർമാണ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സ്വന്തം നിർമാണ യൂനിറ്റിലൂടെ, ഇടനിലക്കാരില്ലാതെ സുതാര്യത ഉറപ്പാക്കി ഏറ്റവും കുറഞ്ഞ ഉൽപാദനവിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വർണാഭരണങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന ഉറപ്പോടെയാണ് റീഗല്‍ ജ്വല്ലേഴ്‌സ് തങ്ങളുടെ ഏഴാമത് ഷോറൂം കോഴിക്കോടിന് സമര്‍പ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ടി.കെ . ശിവദാസന്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് തുടക്കം കുറിച്ച റീഗല്‍ ജ്വല്ലേഴ്സിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഷോറൂമുകളുണ്ട്.