നടൻ അഭിഷേക് ബച്ചന്റെ 44 -ാം പിറന്നാളാണിന്ന്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ അഭിഷേകിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. ഐശ്വര്യ റായ് ആണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അനുരാഗ് ബസുവിന്റെ മൻമാർസിയാനിലാണ് അഭിഷേക് ഏറ്റവും ഒടുവിലെത്തിയത്. 2010 ലാണ് അഭിഷേകും ഐശ്വര്യയും ഒന്നിച്ച രാവൺ എന്ന ചിത്രമെത്തിയത്. വർഷങ്ങൾക്ക് ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചെത്തുകയാണ്. 2007 ലായിരുന്നു ഇരുവരും വിവാഹിതരായത്.