ദുബായ്: ഇന്ത്യയിലുംവിദേശത്തുമായി 120- ലധികം ബ്രാഞ്ചുകളുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഡയറക്ടര്‍, ടി. മുഹമ്മദ് ഹാരിസിന് യു. എ. ഇ. ഗവണ്മെന്റ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു. യു. എ. ഇ.യില്‍ മാത്രം 20- ല്‍ പരം ബിസിനസ് സംരംഭങ്ങളാണ് അല്ഹിന്ദിനുള്ളത്. ട്രാവല്‍ ആന്‍ഡ് ടൂറിസം, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ബില്ഡേഴ്സ്തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 25 വർഷങ്ങളായി മികച്ച സേവനങ്ങള്‍ കാഴ്ചവെക്കുന്ന അല്‍ഹിന്ദിന് ജി.സി.സി യിലെ വിവിധ എയര്‍ലൈനുകളുടെ ജി.എസ്.എ ഉള്‍പ്പെടെയുള്ള ബിസിനസ്ശൃംഘലയാണുള്ളത്.