ഞങ്ങളുടെ സെക്സ് ലൈഫിനെ കുറിച്ചാണ് അറിയേണ്ടത്.മോശം കമന്റിടുന്നവരിൽ ഭൂരിഭാ​ഗവും പുരുഷന്മാർ.ആഷി ​ഗേയല്ല അവന് ലേഡീസിനോട് തന്നെയാണ് താൽപര്യം

ഞങ്ങളുടെ സെക്സ് ലൈഫിനെ കുറിച്ചാണ് അറിയേണ്ടത്.മോശം കമന്റിടുന്നവരിൽ ഭൂരിഭാ​ഗവും പുരുഷന്മാർ.ആഷി ​ഗേയല്ല അവന് ലേഡീസിനോട് തന്നെയാണ് താൽപര്യം

ജാസില്‍ ജാസിയും പങ്കാളിയായ സുഹൃത്ത് ആഷിയേയും മലയാളികൾക്ക് പരിചിതമാണ്.സോഷ്യാൽ മീഡിയയിൽ ഇരുവരും സജീവമാണ്.താനും ആഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സോഷ്യൽമീഡിയ വഴി വരുന്ന മോശം കമന്റുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ജാസിൽ. മൂവി വേൾഡ് മീഡിയ മിഡിലീസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ചില കാര്യങ്ങൾ പറയുന്നത്.

വാക്കുകൾ ഇങ്ങനെ ആണ്,ഞാൻ ലേസർ ട്രീറ്റ്മെന്റ് ചെയ്ത് തുടങ്ങി. ഹോർമോൺ ട്രീറ്റ്മെന്റ് ചെയ്തിരുന്നപ്പോൾ അമിതമായി ദേഷ്യം വരുമായിരുന്നു. ലേസർ ട്രീറ്റ്മെന്റ് ചെയ്തപ്പോൾ തന്നെ ട്രാൻസ് കമ്യൂണിറ്റിയിലുള്ളവരോട് എനിക്കുള്ള ബഹുമാനം കൂടി. അത്രത്തോളം വേദന സഹിച്ചാണ് പൂർണതയുള്ള സ്ത്രീയായി അവർ മാറുന്നത്. അതുകൊണ്ട് അവരെ ബഹുമാനിക്കണം.നിരവധി സർജറികൾ ചെയ്യുമ്പോൾ അവർ ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രാൻസ്ജെന്റേഴ്സിന്റെ കമന്റ് ബോക്സിൽ വരുന്ന പല പേര് വിളിച്ചുള്ള കമന്റുകൾ കാണുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ജനങ്ങളിൽ പലർക്കും ട്രാൻസ്ജെന്റേഴ്സ് അനുഭവിക്കുന്ന വേദനകൾ അറിയില്ല. ട്രാൻസ് കമ്യൂണിറ്റി അം​ഗമായിരുന്ന മരിച്ചുപോയ അനന്യയായിരുന്നു എന്റെ ഇൻസ്പിരേഷൻ.

ജാസി–അസി ജോടി തല്ലിപ്പിരിഞ്ഞു; ടിക് ടോക്ക് 'കപ്പിൾ'സിനു സംഭവിച്ചത് | What  happened to the Tik Tok Couple jasil and ashique | UAE News | Manoramaonline

നമ്മൾ സ്നേഹിക്കുന്നയാളുകൾ നമ്മളെ വിട്ടുപോകുന്നതാണ് എനിക്ക് ഏറ്റവും സങ്കടം. അത് ഏത് തരത്തിലുള്ള സ്നേഹബന്ധമാണെങ്കിലും അങ്ങനെ തന്നെയാണ്. ഞാൻ‌ ബി​ഗ് ബോസിൽ പോകണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് ആഷിയാണ്. അങ്ങനെയെങ്കിലും കുറച്ച് സമാ​ധാനം കിട്ടട്ടേയെന്ന മനോഭാവമാണ്.

പക്ഷെ എത്ര വഴക്ക് കൂടിയാലും ഞങ്ങൾ‌ക്ക് പിരിഞ്ഞിരിക്കാൻ ആവില്ല. ഞങ്ങളുടെ ലൈഫ് ഞങ്ങൾ എ‍ഞ്ചോയ് ചെയ്യുന്നുണ്ട്. പലരും പലതും പറയാറുണ്ട്.ആളുകൾക്ക് ഞങ്ങളുടെ സെക്സ് ലൈഫിനെ കുറിച്ചാണ് അറിയേണ്ടത്. എനിക്ക് മോശം കമന്റിടുന്നവരിൽ ഭൂരിഭാ​ഗവും പുരുഷന്മാർ. കൗൺസിലിങ് ചെയ്ത് നോക്കാൻ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും മാറുന്നതല്ല. ഞാൻ അഭിനയിച്ച് ജീവിക്കുന്നതല്ല. എന്ത് ചെയ്താലും ഒരിക്കൽ നമ്മുടെ സ്വത്വം പുറത്ത് വരും.ആഷി ​ഗേയല്ല. ആഷിക്ക് ലേഡീസിനോടാണ് താൽപര്യം. ആഷി എന്റെ നല്ല സുഹൃത്താണ്. പക്ഷെ എന്റെ ജീവിതം അറിഞ്ഞപ്പോൾ എനിക്കൊപ്പം നിൽക്കുകയായിരുന്നു. മറ്റൊരു ജീവിതം നോക്കാൻ ഞാൻ തന്നെ ആഷിയോട് പറഞ്ഞിട്ടുണ്ട്.