“വിവാഹം അതിന്റെ കൗമാരത്തിലേക്ക് കടന്നു” പിഷാരടിയ്ക്കും സൗമ്യയ്ക്കും ആശംസകളുമായി മലയാളികൾ

Estimated read time 1 min read

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. നടൻ സംവിധായകൻ സ്റ്റാൻഡ് അപ് കൊമേഡിയൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് സ്റ്റേജ് പരിപാടികളിൽ നിന്ന് ടെലിവിഷനിലേക്കും തുടർന്ന് ബിഗ് സ്ക്രീനിലേക്കും ചുവടുവെച്ച താരമാണ്.

2008ൽ പോസിറ്റിവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് ആദ്യമായി നായകവേഷം കൈകാര്യം ചെയ്തത്. നവാഗതനായ നിധിൻ ദേവിദാസ് സംവിധാനം ചെയ്ത നോ വേ ഔട്ട് എന്ന ചിത്രത്തിലും രമേഷ് നായകനായി. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്

2018ലാണ് നടൻ വിവാഹിതനാകുന്നത്. സൗമ്യയാണ് പങ്കാളി. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. രമേഷിന്റെന്റെയും സൗമ്യയുടെയും 12ആം വിവാഹവർഷിക ദിനമാണിന്ന്. ഭാര്യയോടൊപ്പമുള്ള ചിത്രത്തോടൊപ്പം “വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാർഷികം” എന്നാണ് പിഷാരടി സാമൂഹിക മാധ്യമത്തിൽ കുറിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്.

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2018 പഞ്ചവർണ്ണ തത്ത എന്ന സിനിമ ഒരുക്കിയാണ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2019ൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സിനിമയും സംവിധാനം ചെയ്തു.

You May Also Like

More From Author