ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ് തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ് തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃപ്രയാര്‍ : മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ്  ഗോള്‍ഡ് ലോണ്‍  റീജിയണല്‍ ഓഫീസ്,  തൃശ്ശൂര്‍ നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ആശിര്‍വാദ് മൈക്രോഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ബി.എന്‍.രവീന്ദ്ര ബാബു, ജനറല്‍ മാനേജര്‍ മുത്തു ഭാസ്കര്‍, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഓ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി.ആര്‍.ഓ കെ.എം.അഷ്റഫ്, മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇതിനോടകം ഇന്ത്യയിലുടനീളമായി ആശിര്‍വാദ് മൈക്രോഫിനാന്‍സിനു 207 ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങളാണുള്ളത്.