നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥരീകരിച്ചു

Estimated read time 1 min read

ഒമിക്രോണ്‍ സ്ഥരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ ഗാമിലൂടെയാണ് ശോഭനഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ശോഭനയുടെ ഇന്‍സ്റ്റ കുറിപ്പ് ഇങ്ങനെ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്‌സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

You May Also Like

More From Author

2Comments

Add yours
  1. 1
    sunil

    അതെന്താ സിനിമ നടി നടന്മാരെ കാണുമ്പോൾ ഓമിക്രോൺ പേടിച്ചു ഓടുമോ..

Comments are closed.