ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത്​ യുവാവിന്റെ ജീവിതം; മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു ” കുടല്‍ പൊട്ടി​ യുവാവ്​ ഗുരുതരാവസ്​ഥയില്‍

Estimated read time 0 min read

ലഖ്​നോ: എല്ലാ പരിധിയും വിട്ട്​ ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത്​ യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന്​ നിര്‍ബന്ധിച്ച്‌​ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ​ യുവാവിന്റെ ആന്തര ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദ്​ സ്വദേശിയായ സന്ദീപ്​ കുമാറിനുനേരെയായിരുന്നു അങ്കിത്​, ഗൗതം എന്നിവരുടെ ആക്രമണം. അങ്കിതിനെയും ഗൗതമിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നോയ്​ഡ സെക്​ടര്‍ 63ലെ സ്​ഥാപനത്തില്‍ ജോലിക്കാരാണ്​ മൂന്നുപേരും. കുടല്‍ തകര്‍ന്ന്​ ചികിത്സയിലുള്ള യുവാവി​ന്റെ സ്​ഥിതി അതീവഗുരുതരമാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകുടലും വന്‍കുടലിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്​. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത്​ ഭേദമാക്കാനാകൂ എന്നാണ്​ ഡോക്​ടര്‍മാര്‍ പറയുന്നത്​.

സ്വകാര്യഭാഗത്ത്​ എയര്‍ കംപ്രസര്‍ പൈപ്​ തിരുകിക്കയറ്റി സുഹൃത്തുക്കള്‍ കാറ്റ്​ അടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച്‌​ ആക്രമണം തുടര്‍ന്നു. അതിനിടെ ഛര്‍ദിക്കുകയായിരുന്നു. യുവാവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച്‌​ ഏറെയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ്​ കൂടെയുള്ളവര്‍ ഇങ്ങനെ ചെയ്തത്.

You May Also Like

More From Author