ഇന്ന് ലോക കരൾദിനം ; അറിയാം കരളിനെ

Estimated read time 1 min read

നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലര്‍ത്തുന്ന ചെറിയ അശ്രദ്ധകള്‍ പോലും കരളിനെ കുഴപ്പത്തിലാക്കും. നിരവധി ധര്‍മ്മങ്ങളാണ് കരള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്നത്. കരളിലെത്തുന്ന വിഷമയവസ്തുക്കളെ നീക്കം ചെയ്യല്‍, അണുബാധയ്ക്കും അസുഖങ്ങള്‍ക്കുമെതിരായി പോരാട്ടം നടത്തല്‍, രക്തത്തിലെ പഞ്ചസാരയും അളവ് ക്രമീകരിക്കല്‍, കൊളസ്ട്രോള്‍ നില നിയന്ത്രണവിധേയമാക്കല്‍ തുടങ്ങിയവയെല്ലാം കരളിന്റെ പ്രവര്‍ത്തന ധര്‍മ്മങ്ങളാണ്.

ഏറ്റവും കൂടുതലായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമായി വരുന്നത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലാണ്. കരളിന് വരുന്ന ശാശ്വതമായ തകരാറാണ് സിറോസിസ്. സ്ഥിരമായി മദ്യപിക്കുന്നവര്‍, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ രോഗാണുക്കള്‍ ദീര്‍ഘകാലം ശരീരത്തിലുള്ളവര്‍ മുതലായവര്‍ക്ക് സിറോസിസിനുള്ള സാധ്യത കൂടുതലാണ്. വളരെ മൃദുവായ ശരീര അവയവമാണ് കരള്‍, എന്നാല്‍ ലിവര്‍ സിറോസിസ് സംഭവിക്കുമ്പോള്‍ ലിവര്‍ കാഠിന്യമുള്ള അവസ്ഥയിലേക്ക് മാറുകയും അതിനകത്ത് ഫൈബ്രോസിസ്‌ തുടങ്ങുകയും രക്തയോട്ടം തടസ്സപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. സ്വാഭാവികമായും കരളിനകത്ത് പ്രഷര്‍ വര്‍ധിക്കുകയും (Portal Hypertension) അന്നനാളത്തിലും മറ്റും ഞരമ്പുകള്‍ പൊട്ടുവാനും രക്തസ്രാവമുണ്ടാകുവാനും കാരണമാകുന്നു. ഇതാണ് ലിവറിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ജീവന് വിനാശകരമാകുന്ന മറ്റൊരു അവസ്ഥ.

പ്രമേഹരോഗികളിൽ കരളിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ടെങ്കിൽ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനാകൂ.അതിനാൽ ദഹന പചനപ്രക്രിയകൾ ശരിയായി നടക്കാൻ പര്യാപ്തമായ രീതികൾ ശീലിക്കാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, വ്യായാമം, ശരീരഭാര നിയന്ത്രണം എന്നിവ കരളിനെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

 

 

You May Also Like

More From Author